കണ്ണൂര്‍: കേരള ഗവണ്മെന്റ് സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷന്റെ (കെജിഎസ്എന്‍എ) ആഭിമുഖ്യത്തില്‍ ‘രക്തദാനം ജീവദാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ജില്ലാ ആശുപത്രിയില്‍ രക്തദാന ക്യാമ്പും രക്തദാന സേനാ രൂപീകരണവും നടത്തി. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.പി.രാജേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെജിഎസ്എന്‍എ ജില്ലാ പ്രസിഡണ്ട് തസ്ലീമ, നസ്റി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.മായ, ഭാമിനി, കമലാക്ഷി, മോളി, സതീഭായി, ജിതിന്, തുടങ്ങിയവര്‍ സംസാരിച്ചു. അജ്മല്‍ മാര്യാടന് സ്വാഗതവും അശ്വിന് മനോഹരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: