തലശ്ശേരി: നോര്‍ത്ത് മലബാര്‍ ചാപ്റ്റര്‍ ഓഫ് കൊമേഴ്സിന്റെ നാലാമത്തെ ചാപ്റ്റര്‍ ഇന്ന് തലശ്ശേരിയില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍ഗോഡ്, ദുബൈ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് നിലവില്‍ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. തലശ്ശേരിയുടെ മൊത്തത്തിലുള്ള വികസനങ്ങളില്‍ പങ്കാളികളാവുകയാണ് ചാപ്റ്റര്‍ ആരംഭിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ചാപ്റ്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6 മണിക്ക് പാരീസ് പ്രസിഡന്‍സി ഹാളില്‍ കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എംഡി ജി.ചന്ദ്രമൗലി നിര്‍വ്വഹിക്കും. ചിത്രകാരന് കെ.കെ.മാരാര്‍ മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ സച്ചിന് സൂര്യകാന്ത്, സി.വി.ദീപക്, ആര്.ബാബരാജ്, പ്രശാന്ത് ആര്.പൈ, രാജേഷ് കരുണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: