പയ്യന്നൂര്‍: കുഞ്ഞിമംഗലം അങ്ങാടിയിലെ വ്യാപാരി കെ.വി.അബ്ദുള്‍ ഖാദറുടെ കടയില്‍നിന്നും നിരോധിത പാക്കറ്റ് പുകയില ഉല്പന്നങ്ങള് പിടികൂടി. ഹെല്‍ത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പാന്‍പരാഗ് പാക്കറ്റുകള്‍ പിടിച്ചെടുത്തത്. ഹെല്‍ത്ത് സ്ക്വാഡിന്റെ നിര്‍ദ്ദേശാനുസരണം പയ്യന്നൂര്‍ പോലീസ് കേസേടുത്തു. കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പഞ്ചായത്ത് ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: