കണ്ണുര്‍: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പെരളശ്ശേരിയില്‍ നിന്ന് വാഹനത്തില്‍ അനധികൃതമായി സൂക്ഷിച്ച ഒന്‍പത് ലക്ഷം രൂപ പിടികൂടി. വി.മനോജ് പരിശോധനയ്ക്ക് നേതൃത്വം നല്കി. ഇരിക്കൂര്‍ നിയസഭാ മണ്ഡലത്തില്‍പ്പെട്ട മടമ്പത്ത് ഫ്ളൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ അനധികൃതമായി സൂക്ഷിച്ച ഒരു ലക്ഷം രൂപ പിടികൂടി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: