പയ്യന്നൂര്‍: കടന്നപ്പള്ളി-പാണപ്പുഴ-ചെറുതാഴം പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളില്‍ ജപ്പാന് കുടിവെള്ള വിതരണം മുടങ്ങുന്നു. ജലവിതരണം നടത്തുന്ന പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നതാണ് കാരണം. കടന്നപ്പള്ളിയിലെ വിവിധ പ്രദേശങ്ങൡും നരീക്കാംവള്ളി, കോട്ടക്കുന്ന്, പിലാത്തോട്ടം ഭാഗങ്ങളിലുമാണ് കുടിവെള്ളം കൃത്യമായി എത്താത്തത്. പടിക്കപ്പാറ പദ്ധതിയുടെ പൈപ്പ്ലൈന് വഴിയാണ് ഈ ഭാഗങ്ങളില്‍ വെള്ളമെത്തിക്കുന്നത്. പൊതുടാപ്പുകളും ഹൗസ് കണക്ഷനുകളും വഴിയാണ് ജലവിതരണം. വര്‍ഷങ്ങളോളം പാതിവഴിയില്‍ കിടന്ന പദ്ധതിയെന്ന നിലയില്‍ പൈപ്പ്ലൈനുകള്‍ക്ക് നാശം വന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതോടൊപ്പം ജപ്പാന് പദ്ധതിയില്‍നിന്നുള്ള ശക്തമായ ജല സമ്മര്‍ദ്ദവും പൈപ്പ് പൊട്ടുന്നതിന് കാരണമാണ്. വേനല്‍ ചൂടില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ കാത്തിരിക്കുമ്പോള്‍ പല സ്ഥലത്തും റോഡില്‍ വെള്ളം പാഴായികടക്കുന്ന കാഴ്ചയാണ്. ഈ കുടിവെള്ളത്തെ ആശ്രയിക്കുന്ന പ്രദേശങ്ങളിലെല്ലാം കിണറുകള്‍ വറ്റി ജലക്ഷാമം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: