പാനൂര്‍: നല്‍കാം ഒരു വോട്ട് പ്രകൃതിക്കായി. ഹരിത ഇലക്ഷന് 2016 എന്നപേരില്‍ സ്വച്ഛ്ഭാരത് മിഷന് കണ്ണൂര്‍ ഇക്കുറി പ്രകൃതിക്കായി വോട്ടഭ്യര്‍ത്ഥിക്കുകയാണ്. പരസ്യപ്രചരണത്തിനായി പ്രകൃതിയെ മലീമസമാക്കുന്ന ഫഌക്സ് ബോര്‍ഡുകള്‍ ഒഴിവാക്കണമെന്ന അപേക്ഷയാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ നാമനിര്‍ദ്ദേശ പത്രിക നല്കുമ്പോള് സ്ഥാനാര്‍ത്ഥികള്‍ക്കു മുന്നില്‍ വെക്കുന്നത്. അതിനായി ഓഫീസുകളില്‍ അറിയിപ്പു ബോര്‍ഡുകളും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഓല, പായ, തുണി, പാള, വാഴയില, മരത്തടികള്‍, ചാക്ക് തുടങ്ങിയവ പ്രചരണവസ്തുക്കളായി ഉപയോഗിച്ച് പ്രകൃതിയെ സംരക്ഷിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിച്ച് പടുകൂറ്റന്‍ ഫഌക്സ് ബോര്‍ഡുകളാണ് സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിസ്നേഹം പറയുകയും പ്രവൃത്തി പ്രകൃതിവിരുദ്ധവുമാകുന്ന കാഴ്ചയാണ് എങ്ങും .ജനാധിപത്യ സംവിധാനം പ്രകൃതിയെ മലിനമാക്കാന്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശമാണ് സ്വച്ഛ്ഭാരത് മിഷന് നല്കുന്ന സന്ദേശം. അതു പാലിക്കാന്‍ രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി കാട്ടണമെന്നു മാത്രം. കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസില്‍ പായയില്‍ എഴുതി പ്രദര്‍ശിപ്പിച്ച ബോര്‍ഡ് അനുകരണീയ മാതൃകയാണ്. സ്ഥാനാര്‍ത്ഥികളും നേതൃത്വവും പുനര്‍വിചിന്തനത്തിനു തയ്യാറായി മാതൃകയാകേണ്ടത് അനിവാര്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: