കണ്ണൂര്‍: 2016 ലെ ശിശുക്ഷേമത്തിനുളള ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിന് അപേക്ഷിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഈ രംഗവുമായിബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാകണം. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും പ്രതിഫലം പറ്റി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിഗത അവാര്‍ഡിന് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. സ്ഥാപനങ്ങള്‍ക്ക് 3 ലക്ഷം രൂപയും പ്രശസ്തി പത്രവും, വ്യക്തികള്‍ക്ക് 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. അപേക്ഷ മെയ് 5 നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: