ആലപ്പുഴ: കുട്ടനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയുടെ ആകെ സ്വത്ത് 92.37 കോടി. അതായത് 92,37,60,033 രൂപ. ബാങ്ക് വായ്പകളോ മറ്റു ബാദ്ധ്യതകളോ ചാണ്ടിക്കില്ല. ചാണ്ടിയുടെ പേരിലുള്ള സ്വത്ത് 65.80 കോടിയുടേതാണ്. കൈയില്‍ രണ്ടുലക്ഷം രൂപയാണുള്ളത്. ഭാര്യയ്ക്ക് 17.85 കോടിയുടെയും മകന് 15.02 ലക്ഷം രൂപയുടെയും ജംഗമ ആസ്തിയാണുള്ളത്. സ്ഥാവര വസ്തുക്കളുടെ ആകെ മൂല്യം 8.56 കോടിയാണ്.
വിവിധ ബാങ്കുകളിലായി തോമസ് ചാണ്ടിക്ക് 11 ലക്ഷവും ഭാര്യയ്ക്ക് 16.24 കോടിയുടെയും നിക്ഷേപമുണ്ട്. തോമസ് ചാണ്ടിക്ക് വാട്ടര്‍ വേള്‍ഡ് ടൂറിസത്തില്‍ 4.5 കോടിയും ഭാര്യയ്ക്ക് 1.21 കോടിയുടെയും ഓഹരിയാണുള്ളത്. ലേക് ഷോര്‍ ഹോസ്പിറ്റലില്‍ തോമസ് ചാണ്ടിക്ക് ഒരുകോടിയുടെ ഓഹരിയുണ്ട്. പോസ്റ്റല്‍ സേവിങ്സ് ഇന്‍ഷുറന്‍സ് എന്നിവയില്‍ 38.45 ലക്ഷത്തിന്റെയും ഭാര്യയ്ക്ക് 22.25 ലക്ഷവും മകന് 14.92 ലക്ഷത്തിന്റെയും നിക്ഷേപമാണുള്ളത്.
ചാണ്ടിയുടെ പേരില്‍ 15ലക്ഷംവിലമതിക്കുന്ന സ്കോഡ, 7.20 ലക്ഷത്തിന്റെ ടയോട്ട ഇന്നോവ, രണ്ടു ഹൗസ്ബോട്ടുകള്‍, രണ്ട് സ്പീഡ് ബോട്ടുകള്‍, മൂന്ന് മോട്ടോര്‍ ബോട്ട് എന്നിവയുണ്ട്. ഭാര്യയുടെ പേരില്‍ ഒരു മോട്ടോര്‍ ബോട്ടാണുള്ളത്. നൂറുഗ്രാം സ്വര്‍ണമാണ് തോമസ് ചാണ്ടിയുടെ കൈവശനുള്ളത്. ഭാര്യയുടെ പക്കല്‍ 500 ഗ്രാം സ്വര്‍ണമുണ്ടെന്നും തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ പറയുന്നു. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. നിലവില്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ചികിത്സാ ചെലവിനായി സര്ക്കാരിലന് നിന്ന് 1.92 കോടി രൂപ തോമസ് ചാണ്ടി കൈപ്പറ്റിയത് വിവാദമായിരുന്നു.
ചെങ്ങന്നൂരിലെ വിമത യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭനാ ജോര്‍ജിന്റെ കൈവശം 10,000 രൂപയാണുള്ളത്. 1.04കോടിയുടെ ഭൂസ്വത്താണ് ശോഭനയ്ക്കുള്ളത്.
ഹരിപ്പാട് ബിജെപി സ്ഥാനാര്‍ത്ഥി അശ്വനീദേവിന്റെ കൈവശം 10,000 രൂപ. ആകെ 2.36 ലക്ഷത്തിന്റെ സ്വത്തുമാത്രമാണുള്ളത്.
കായംകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി എം. പണിക്കര്‍ വശം 3.25 ലക്ഷവും ഭാര്യയുടെ കൈവശം മൂന്നുലക്ഷവുമുണ്ട്. 47.13 ലക്ഷം ആണ് ഷാജിയുടെ പേരിലുള്ള ജംഗമസ്വത്ത്. ഭാര്യയുടെ പേരില്‍ 30.82 ലക്ഷത്തിന്റെ ജംഗമസ്വത്തുണ്ട്. 7.27 കോടിയുടെ ഭൂസ്വത്താണ് ഷാജിക്കുള്ളത്. ഭാര്യയുടെ പേരില്‍ 1.56 കോടിയുടെ ഭൂസ്വത്തുണ്ട്.
ഷാജിക്ക് 8.80 ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. ഇവിടുത്തെ ഇടതു സ്ഥാനാര്‍ത്ഥി പ്രതിഭാഹരിയുടെ കൈവശം 950 രൂപ മാത്രം. പ്രതിഭയ്ക്ക് 1.24 ലക്ഷത്തിന്റെയും ഭര്‍ത്താവിന്റെ പേരില്‍ 3.26 ലക്ഷത്തിന്റെയും ജംഗമ സ്വത്തുക്കളാണുള്ളത്. അഞ്ചുലക്ഷം വിലമതിക്കുന്ന സ്ഥലവുമുണ്ട്. ചേര്‍ത്തലയിലെ ഇടതു സ്ഥാനാര്‍ത്ഥി പി. തിലോത്തമന്റെ കൈവശം 10,250 രൂപയാണുള്ളത്. വിവിധ ബാങ്കുകളിലായി 13.38 ലക്ഷം രൂപ തിലോത്തമന്റെ പേരിലും 12.13 ലക്ഷം രൂപ ഭാര്യയുടെ പേരിലും 2.40 ലക്ഷം മക്കളുടെ പേരിലും നിക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: