തിരുവനന്തപുരം: മുഴുവന്‍ വിദ്യാര്‍ഥികളേയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ സ്കൂളുകളുടെ എണ്ണത്തില്‍ കുറവ്. മുന്‍വര്‍ഷത്തേക്കാള്‍ 523 സ്കൂളുകളുടെ കുറവാണ് ഇത്തവണയുണ്ടായത്. ഈ വര്‍ഷം പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹരാക്കിയത് 1147 സ്കൂളുകളാണ്. കഴിഞ്ഞ വര്‍ഷമിത് 1670 സ്കൂളുകളായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലെല്ലാം കുറവുണ്ടായിട്ടുണ്ട്.
മുഴുവന്‍ വിദ്യാര്‍ഥികളേയും ഉപരിപഠനത്തിന് അര്‍ഹരാക്കിയതില്‍ ഏറ്റവും മുന്നില്‍ എയ്ഡഡ് സ്കൂളുകളാണ്. 522 സ്കൂളുകളാണ് ഈ നേട്ടം കൈവരിച്ചത്. 317 സര്‍ക്കാര്‍ സ്കൂളുകളും 308 അണ്‍എയ്ഡഡ് സ്കൂളുകളും ഈ നേട്ടം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം 562 സര്ക്കാര്സ്കൂളുകളും 756 എയ്ഡഡ് സ്കൂളുകളും 352 സ്കൂളുകളും മുഴുവന്‍ വിദ്യാര്‍ഥികളേയും വിജയിപ്പിച്ചിരുന്നു. എയ്ഡഡ് സ്കൂള്‍ വിഭാഗത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളേയും വിജയിപ്പിച്ചതില്‍ പത്തനംതിട്ട ജില്ലയാണ് മുന്നില്‍-67 സ്കൂളുകള്‍. സര്‍ക്കാര്‍ സ്കൂള്‍ വിഭാഗത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. അണ്‍എയ്ഡഡ് സ്കൂള്‍ വിഭാഗത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 52 സ്കൂളുകളിലെ മുഴുവന്‍ കുട്ടികളും വിജയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: