ജില്ലയില്‍ ഒമ്പത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍കൂടി പത്രിക നല്‍കി

Thursday 28 April 2016 10:50 am IST

കുന്ദമംഗലം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്‍ വരണാധികാരി അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ പ്രീതിമേനോന്‍ മുമ്പാകെ പത്രിക നല്‍കുന്നു

കോഴിക്കോട് നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍
വരണാധികാരി സബ്കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ മുമ്പാകെ പത്രിക സമര്‍പ്പിക്കുന്നു

കോഴിക്കോട്: എന്‍ഡിഎ വടകര മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ്‌കുമാര്‍ വരണാധികാരി നാഷണല്‍ ഹൈവേ ഡെപ്യൂട്ടി കലക്ടര്‍ എസ്.വിജയന്‍ മുമ്പാകെ പത്രിക നല്‍കി. ബിജെ പി നേതാക്കളായ പി.എം അശോകന്‍, എ.പി. രാമചന്ദ്രന്‍, എം. പ്രമോദ്, അടിയേരി രവീന്ദ്രന്‍, പി.കെ. വാസുമാസ്റ്റര്‍, ഒഞ്ചിയം ശിവശങ്കരന്‍, അഖില കെ. പി, വത്സല, മടപ്പള്ളി ശ്രീധരന്‍, എം. പ്രദീപന്‍, ബിഡിജെഎസ് നേതാക്കളായ പി.എം. രവീന്ദ്രന്‍, ഹരിമോഹന്‍, ഗിരീഷ്‌കുമാര്‍, എന്നിവരോടൊപ്പമെത്തിയാണ് പത്രിക നല്‍കിയത്.
കുന്ദമംഗലം മണ്ഡലം ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മുതിര്‍ന്ന ബിജെപി നേതാവുമായ സി.കെ. പത്മനാഭന്‍, വരണാധികാരിയായ അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ പ്രീതി മേനോന്‍ മുമ്പാകെ പത്രിക നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി ടി.പി. സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്‍, കെ.ടി. വിപിന്‍, ടി. വാസുദേവന്‍, ടി. ചക്രായുധന്‍, പി. ഹരിദാസന്‍, ബിന്ദുമോള്‍, സുലോചന, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കെ. പി. ബാബു എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി. ശ്രീശന്‍ ഇന്നലെ പത്രിക നല്‍കി. വരണാധികാരിയായ സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മുതിര്‍ന്ന നേതാവ് അഹല്യാ ശങ്കര്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. രഘുനാഥ്, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, പി. ഹരീഷ്‌കുമാര്‍, പി. ജിജേന്ദ്രന്‍, വി. സുരേഷ്‌കുമാര്‍, കെ. ഷൈബു, പി. പീതാംബരന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമെത്തിയാണ് കെ.പി. ശ്രീശന്‍ പത്രിക നല്‍കിയത്.
കുറ്റിയാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി വരണാധികാരിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുഹമ്മദ് വക്കത്ത് മുമ്പാകെ പത്രിക നല്‍കി. ബിജെപി നേതാക്കളായ എം.എം. രാധാകൃഷ്ണന്‍, ടി.കെ. രാജന്‍, പി.പി. മുരളി, അരീക്കര രാജന്‍, യു.വി. ചാത്തു, ബാലന്‍ മണിയൂര്‍, എന്‍.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബിഡിജെഎസ്. നേതാവ് ചന്ദ്രന്‍ പീറ്റക്കണ്ടി എന്നിവര്‍ക്കൊപ്പമാണ് പത്രിക നല്‍കിയത്.
കൊടുവള്ളി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സിനിമാ സംവിധായകനുമായ അലി അക്ബര്‍ പത്രിക നല്‍കി. വരണാധികാരി കൂടിയായ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ രജീബ് പി. വി. മുമ്പാകെ യാണ് പത്രിക നല്‍കിയത്. ബിജെപി നേതാക്കളായ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, വി.കെ. ചോയിക്കുട്ടി, ഗിരീഷ് തേവള്ളി, എം.സി. ശശീന്ദ്രന്‍, ഒ.കെ. ഷാജി., കെ. പ്രഭാകരന്‍ നമ്പ്യാര്‍, ബിജു പടിപ്പുരക്കല്‍, ഷാന്‍ കട്ടിപ്പാറ, സജന്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെയുണ്ടായിരുന്നു.
തിരുവമ്പാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസിന്റെ ഗിരിപാമ്പനാല്‍ വരണാധികാരി കൂടിയായ ജില്ലാ സപ്ലൈ ഓഫീസര്‍ പി. കെ. വത്സല മുമ്പാകെ പത്രിക നല്‍കി. ബി.ജെ.പി.ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.എ.ശ്രീധരന്‍, മണ്ഡലം പ്രസിഡന്റ് ബാബു മൂലയില്‍ ബി.ഡി.ജെ.എസ്.മണ്ഡലം പ്രസിഡന്റ് മധു മൈക്കാവ്, സംയോജകന്‍ ശശി പന്തീരടി, റെനീഷ് വി.റാം, സി.ടി.ജയപ്രകാശ്, ബാലകൃഷ്ണന്‍ വെണ്ണക്കോട്, അപ്പുക്കുട്ടന്‍, സുധീര്‍ നീലേശ്വരം,സലില ഗോപിനാഥ്, രാധ രാജന്‍, എന്നിവര്‍ ഒപ്പമുണ്ടായി.
പേരാമ്പ്ര മണ്ഡലം എന്‍ഡിഎ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ കെ. സുകുമാരന്‍ നായര്‍ ഇന്നലെ പത്രിക നല്‍കി. ഉപ വരണാധികാരി കൂടിയായ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബെവിന്‍ ജോണ്‍ ജോര്‍ജ് മുമ്പാകെയാണ് പത്രിക നല്‍കിയത്.
ബിഡിജെഎസ് നേതാക്കളായ പി. ഹരിദാസ്, അഡ്വ. ടി.കെ. ജി നമ്പ്യാര്‍, ബിജെപി നേതാക്കളായ കെ. രാഘവന്‍, കെ. പ്രദീപന്‍, സുനില്‍ പരുത്തിപ്പാറ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു പേഴത്തിങ്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പത്രിക നല്‍കിയത്.
ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലം ദേശീയ ജനാധിപത്യസംഖ്യം – ബിജെപി സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ബാലു ശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീ സര്‍ വിശ്വനാഥന്‍ മുമ്പാ കെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. സുധീര്‍, നിയോജകമണ്ഡലം പ്രസി ഡണ്ട് എന്‍.പി. രാമദാസ്, സി.കെ ബാലകൃഷ്ണന്‍, സുഗീഷ് കൂട്ടാലിട, കെ.കെ ഗോപിനാഥന്‍മാസ്റ്റര്‍, വട്ടക്കണ്ടി മോഹനന്‍, എന്‍. ചോയിമാസ്റ്റര്‍, സി.മോഹനന്‍, എന്‍.ആര്‍. പ്രതാപന്‍, പി.കെ. പ്രസാദ് തുടങ്ങിയവര്‍ ഉണ്ടാ യിരുന്നു.
നാദാപുരം: ബിജെപി സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ വട്ടോളി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫിസര്‍ സി.കെ. അജീഷ് മുമ്പാകെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ടി.കെ. പ്രഭാകരന്‍ മാസ്റ്റര്‍, ബാബു പൂതംപാറ, വാളക്കയം ശ്രീധരന്‍, പി. ഗംഗാധരന്‍ മാസ്റ്റര്‍, കെ.ടി.കെ. ചന്ദ്രന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, സി.ടി.കെ. ബാബു, രാജേഷ് പെരുമുണ്ടശ്ശേരി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.