പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; പ്രതിഷേധവുമായി വളയത്ത് സായാഹ്ന ധര്‍ണ്ണ

Thursday 28 April 2016 11:39 am IST

എന്‍ഡിഎ നാദാപുരം മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി. രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍

നാദാപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് ബോര്‍ഡുകളും കൊടികളും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് വളയത്ത് സായാഹ്ന ധര്‍ണ്ണ നടത്തി. ബിജെപി നാദാപുരം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി. രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡുകളും, കൊടികളുമാണ് വ്യാപകമായി നശിപ്പിച്ചത്.
അച്ചംവീട്, കുറ്റിക്കാട്, കല്ലുനിര, നിരവുമ്മല്‍ എന്നീ ഭാഗങ്ങളിലാണ് കൂടുതലായും നശിപ്പിക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചു ടൗണില്‍ ബിജെപി വളയം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണയും പ്രതിഷേധ പ്രകടനവും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.