ഓര്‍ക്കാട്ടേരിയിലും ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു

Thursday 28 April 2016 11:40 am IST

ഓര്‍ക്കാട്ടേരി: എന്‍ഡിഎ വടകര മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം.രാജേഷ് കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. ഓര്‍ക്കാട്ടേരി പുതിയോട്ടുകര പോസ്റ്റ് ഓഫീസ് റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. പോസ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെപി 36-ാം ബാത്തു കമ്മറ്റി പ്രതിഷേധിച്ചു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്നും കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. വിനീഷ,് എം.സി. അശോകന്‍, എ.പി. അനന്തന്‍, വാസു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.