മുംബൈ: ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാത് ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനാ നേതാവ് തൃപതി ദേശായി. എന്ന് ശബരിമലയിലെത്തുമെന്ന് തൃപ്തി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ താന്‍ അടുത്തമാസം കേരളത്തിലെത്തുമെന്ന് പറഞ്ഞിട്ടുണ്ട്.
ശബരിമലയില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ലിംഗ വിവേചനവും നിയമവിരുദ്ധവുമാണ്. കേരളത്തിലെ സ്ത്രീ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് ഇക്കാര്യത്തില്‍ പ്രക്ഷോഭം നടത്തുമെന്നും ഒരു മലയാളം ചാനലിന് നല്കിയ അഭിമുഖത്തില്‍ തൃപ്തി ദേശായി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് ഇടപെടണമെന്നും ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീസംഘടനകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും തൃപ്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: