കൊല്ലം: വിവിധ കേസുകളില്‍ ഉള്‍പ്പെ’ 20 പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. രണ്ട് പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെയാണിത്. 18 വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന ബലാത്സംഗക്കേസിലെ പ്രതിയും, 12 വര്‍ഷം ഒളിവിലായിരുന്ന അടിപിടി കേസിലെ പ്രതിയും അറസ്റ്റിലായവരിലുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിറ്റി പോലീസ് നടത്തിവരുന്ന റെയിഡിന്റെ ഭാഗമായി കോടതികളില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്ന പ്രതികളെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്ത് വിവിധ കോടതികളില്‍ ഹാജരാക്കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം അസ്സി.പോലീസ് കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സിഐ വി.എസ്.പ്രദീപ്കുമാര്‍, എസ്ഐ ആര്.രാജേഷ്കുമാര്‍, എഎസ്ഐ മുഹമ്മദ് ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: