കുണ്ടറ: എന്‍ഡിഎ കുണ്ടറ മണ്ഡലം സ്ഥാനാര്‍ത്ഥി എം.എസ്.ശ്യാംകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കുണ്ടറയില്‍ നിന്നും പ്രകടനവുമായി എത്തി വേലുത്തമ്പി ദളവയുടെയും അയ്യങ്കാളി, ആര്.ശങ്കര്‍ എന്നിവരുടെ സ്മൃതികുടീരങ്ങളില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം കളക്ട്രേറ്റിലുള്ള വരണാധികാരി മുമ്പാകെ രാവിലെ 11.30ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
സി.കെ.ചന്ദ്രബാബു, വെള്ളിമണ്‍ ദിലീപ്, ദിനേശ്കുമാര്‍, വസന്ത ബാലചന്ദ്രന്, രൂപ ബാബു, സുകുമാരന്‍, ജി.സന്തോഷ്, ആര്.ദേവരാജന്‍, ആര്.പ്രസാദ്, കൊട്ടിയം സുരേന്ദ്രനാഥ്, ഉണ്ണി, ഗിരീഷ്, ധനീഷ്, പ്രതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: