സ്വര്‍ഗ്ഗീയ അശ്വിനി സ്മൃതി മന്ദിരം സമര്‍പ്പണം മെയ് 1ന്

Thursday 28 April 2016 9:11 pm IST

ഇരിട്ടി: കീഴൂര്‍കുന്ന് ഗ്രാമസേവാ സമിതി സ്വര്‍ഗ്ഗീയ അശ്വിനി കുമാറിന്റെ നാമധേയത്തില്‍ പണികഴിപ്പിച്ച അശ്വിനി സ്മൃതി മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 1ന് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍, എ.ഗോപാല കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വത്സന്‍ തില്ലങ്കേരി മുഖ്യ ഭാഷണം നടത്തും. തുടര്‍ന്ന് ഗ്രാമത്തിലെ സൈനിക സര്‍വീസില്‍ ജോലി ചെയ്യുന്നവരെയും, വിമുക്ത ഭടന്മാരെയും, ക്ഷേത്ര സ്ഥാനികരെയും ആദരിക്കും. ഉച്ചക്ക് 2 മണിമുതല്‍ ഇരിട്ടി ഉപജില്ലാ നെഴ്‌സറി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ് മത്സരം നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി അധ്യക്ഷത വഹിക്കും. വി.ശങ്കരന്‍ പുന്നാട്, എം.പി. മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചക്ക് സമൂഹസദ്യയും നടക്കും. ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മെയ് 1ന് 10 മണിക്ക് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഗ്രാമസേവാ സമിതി പ്രസിഡന്റ് വി.ശ്രീധരന്‍, എന്‍.ബാലകൃഷ്ണന്‍, കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി, കെ.ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.