സ്വന്തം പ്രയത്്‌നംവേണം

Thursday 28 April 2016 7:46 pm IST

ശരിയായ തപസ്വിക്കുമാത്രമേ മന്ത്രശക്തിയാല്‍ എന്തങ്കിലും ഫലിപ്പിക്കുവാന്‍ സാധിക്കൂ. സദ്മന്ത്രം പോലെ ദുര്‍മ്മന്ത്രവും ഉണ്ട്. എന്നാല്‍ അതനുസരിച്ച് ഫലവത്താക്കുവാന്‍ പറ്റിയ തപസ്വികള്‍ ഇന്നാരുണ്ട്. അതിനാല്‍ മക്കള്‍ ഇതൊന്നും ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല. ജനന സമയമനുസരിച്ച് നമ്മളില്‍ ചില സമയത്ത് കഷ്ടതകള്‍ കാണാറുണ്ട്. വളരെ ചൂടുള്ളസമയത്ത് ഏകാഗ്രതയോടെ ഒന്നുംചെയ്യാന്‍ കഴിയില്ല. കള്ളുംകുടിച്ച് തലയ്ക്കുമത്തുപിടിച്ചവന് ആസമയത്ത് എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. അതുകാരണം മറ്റുള്ളവരുടെ കൈയില്‍നിന്നും അടിവാങ്ങിവെയ്ക്കും. ചൊവ്വ, ശനി, രാഹു എന്നൊക്കെയുള്ള ദശാകാലത്ത് ധനനഷ്ടം, അപകടം, കലഹം, രോഗങ്ങള്‍, ബന്ധുമിത്രാദികള്‍ക്കുകഷ്ടതകള്‍ എന്തു തുടങ്ങിയാലും തടസങ്ങള്‍ ചെയ്യാത്ത തെറ്റുകള്‍ ചെയ്‌തെന്നു കേള്‍ക്കുക ഇതൊക്ക ഈ ദശകളുടെ സ്വഭാവമാണ് അല്ലാതെ ആരും നമ്മേതോല്‍പ്പിക്കുവാന്‍ വേണ്ടി കൂടോത്രം ചെയ്തതല്ല. എന്നാല്‍ ഈസമയത്ത് അലസന്മാരാവരുത്. ഈശ്വരനെ ഏകാഗ്രതയോടെ ധ്യാനിക്കുവാന്‍ ശ്രമിക്കണം. മന്ത്രജപം വിടാതെ തുടരണം. ഇതൊക്കെക്കൊണ്ട് ഈകഷ്ടതകളുടെ തീവ്രതകുറയ്ക്കുവാന്‍ കഴിയും. ഇവയില്‍ തൊണ്ണൂറുശതമാനവും നമ്മുടെ സ്വന്തം പ്രയത്‌നത്താല്‍ ത്തന്നെ മാറ്റിയെടുക്കുവാന്‍ സാധിക്കും. വീടുകള്‍ യഥാകാലത്ത് മാറാലകളഞ്ഞും പൊടിതട്ടിയും ചിതല്‍തട്ടിക്കളഞ്ഞും എടുത്താല്‍ ഗുരുതരമായകേടുകള്‍ വരാതെ കിട്ടും. അതുപോലെ നാമംജപിക്കുവാന്‍ പറ്റുന്നിടത്തോളം നാമംജപിക്കുകയാണെങ്കില്‍ ദോഷകാലത്തിന് ഒരുമയം കിട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.