മോഹനന്‍ മാനന്തേരിയും അഡ്വ.എ.വി.കേശവനും ഇന്ന് പത്രിക സമര്‍പ്പിക്കും

Thursday 28 April 2016 9:16 pm IST

കണ്ണൂര്‍: ദേശീയ ജനാധിപത്യ സഖ്യം അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10.30 ന് തളാപ്പ് എകെജി ആശുപത്രി പരിസരത്തു നിന്നും നിരവധി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും നേതൃത്വത്തില്‍ പ്രകടമായെത്തി കലക്‌ട്രേറ്റിലെ അഴീക്കോട് നിയോജക മണ്ഡലം വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കും. ധര്‍മ്മടം മണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി രാവിലെ 10 മണിക്ക് താണയില്‍ നിന്നും നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പം പ്രകടനമായെത്തി കലക്‌ട്രേറ്റിലെ ധര്‍മ്മടം മണ്ഡലം വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.