കണ്ണൂര്‍: മണ്മറഞ്ഞ യുവചിത്രകാരന് അര്ജുന് കെ ദാസിന്റെ സ്മരണക്കായി ചിത്രപ്രദര്‍ശനവും ചിത്രരചനാ മത്സരവും നടത്തും. അര്‍ജുന്റെ ജന്മദിനമായ മെയ് രണ്ടു മുതല്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളിലാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സംഗീതസംവിധായകന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. രണ്ടിന് രാവിലെ 11 മണിക്ക് ഉത്തരമേഖല ചിത്രരചനാമത്സരവും നടക്കും. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് മത്സരം. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ഫലകവും നല്‍കും. മൂന്നാം തീയ്യതി വൈകിട്ട് ചിത്രകലാരംഗത്തെ നൂതനപ്രവണതകള്‍ എന്ന വിഷയത്തില്‍ എന്‍ ഐ ഡി വിദ്യാര്‍ത്ഥികളുമായി മുഖാമുഖം നടത്തും. പൊന്ന്യം ചന്ദ്രന് മൊഡറേറ്ററാകും. നാലിന് ഉച്ചക്ക് 2.30 ന് ചിത്രകാരന്മാരുടെ സംഗമം നടക്കും. മത്സരവിജയികള്‍ക്ക് സമ്മാനദാനവും അന്നേദിവസം നടക്കും. അര്‍ജുന്റെ കുടുംബാംഗങ്ങളും സഹപാഠികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: