കണ്ണൂര്‍: പുതുശ്ശേരി നിയമസഭയിലേക്ക് മാഹി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പി.ടി.ദേവരാജന്‍ ഇന്നലെ വരണാധികാരിയും റീജിണല്‍ അഡ്മിനിസ്ട്രേറ്ററുമായ എസ്.മാണിക്ക ദീപന് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം സി.കെ.രവീന്ദ്രന്, മണ്ഡലം പ്രസിഡണ്ട് സത്യന് കുനിയില്‍, അഡ്വ. എന്‍.കെ.രജീന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ.മഹീന്ദ്ര കുമാര്‍ എന്നിവര്‍ സ്ഥാനാര്ത്ഥിയൊടൊപ്പം പത്രികാ സമര്‍പ്പണത്തിനുണ്ടായിരുന്നു. രാവിലെ മാഹി മുന്‍സിപ്പല്‍ ഓഫീസ് പരസിരത്തു നിന്നും ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. പ്രകടനത്തിന് കൂലോത്ത് പവിത്രന്, കെ.ചന്ദ്രന്, വി.രദീപ്,പി.കെ.സജിത്ത്, പി.ടി.ജയചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: