ഏഷ്യന്‍ ബാഡ്മിന്റണ്‍: സൈന ക്വാര്‍ട്ടറില്‍, സിന്ധു പുറത്ത്

Thursday 28 April 2016 10:45 pm IST

വുഹാന്‍: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. അതേസമയം, പി.വി. സിന്ധുവിന് തോല്‍വി. വനിതകളില്‍ അഞ്ചാം സീഡ് സൈന തായ്‌ലന്‍ഡിന്റെ നിഷാണ്‍ ജിന്‍ഡാപോളിനെ കീഴടക്കി, സ്‌കോര്‍: 21-14, 21-18. തായ് താരത്തിനെതിരെ ഏഴാം ജയമാണ് സൈന കുറിച്ചത്. മൂന്നാം സീഡ് ചൈനയുടെ ഷിസിയാന്‍ വാങ്ങാണ് ക്വാര്‍ട്ടര്‍ എതിരാളി. ഇരുതാരങ്ങളും 13 തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണയും ഷിസിയാന്‍ ജയം കണ്ടു. കഴിഞ്ഞ രണ്ട് കളികളിലും സൈന തോറ്റു. ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനോടാണ് പി.വി. സിന്ധു തോറ്റത്, സ്‌കോര്‍: 21-13, 20-22, 8-21. മത്സരം ഒരു മണിക്കൂറിലധികം നീണ്ടു. ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഇന്ത്യയുടെ ഏക പ്രതീക്ഷ സൈന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.