തുര്‍ക്കി തീരത്ത് കപ്പല്‍ മുങ്ങി 8 പേരെ കാണാതായി

Wednesday 1 February 2012 12:35 pm IST

അങ്കാറ: തുര്‍ക്കി തീരത്ത് ചരക്കു കപ്പല്‍ മുങ്ങി എട്ട് പേരെ കാണാതായി. മൂന്നു പേരെ രക്ഷപെടുത്തി. കാണാതായവരെല്ലാം പോളണ്ടില്‍ നിന്നുള്ളവരാണെന്നു സൂചന. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നു സൂചന. റഷ്യയില്‍ നിന്നു തുര്‍ക്കിയിലെ അലിയാഗ തുറമുഖത്തേക്കു പോകവെയാണ് അപകടത്തില്‍പ്പെട്ടത്. കംബോഡിയന്‍ രജിസ്ട്രേഷനുള്ള കപ്പലാണിത്. അപകടമുണ്ടായ സമയത്തു കനത്ത കാറ്റു വീശിയിരുന്നുവെന്നു റിപ്പോര്‍ട്ട്. കാണാതായവര്‍ ഉക്രയ്നില്‍ നിന്നുള്ളവരും ജോര്‍ജിയയില്‍ നിന്നുള്ളവരുമാണെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.