ഇടുക്കിയില്‍ 26 ശതമാനം വെള്ളം മാത്രം

Friday 29 April 2016 10:57 am IST

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 26 ശതമാനമായി കുറഞ്ഞു. ഇന്നലെ ഡാമിലെ ജലനിരപ്പ് 2324.38 അടിയാണ്. കഴിഞ്ഞ വര്‍ഷം സംഭരണശേഷിയുടെ 45.18 ശതമാനം വെള്ളമായിരുന്നു ഉണ്ടായിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 2349.2 അടി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ജലനിരപ്പ് സംഭരണ ശേഷിയുടെ നാലിലൊന്ന് ആകുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അടുത്ത ദിവസങ്ങളിലൊന്നും മഴ പെയ്യ്തിട്ടില്ല. ഏകദേശം 552.450 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമില്‍ അവശേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.