പനമരം: ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പനമരം പഞ്ചായത്തില്‍ മാത്തൂര്‍ അഞ്ഞണിക്കുന്നിലെ പരിയാരം പത്മനാഭന് നമ്പ്യാരുടെ തോട്ടത്തിനു സമീപം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് കൊമ്പനാന ചരിഞ്ഞത്.
തോട്ടത്തിനു സമീപം വയലില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി. രണ്ട് ദിവസം മുമ്പാണ് ചരിഞ്ഞതെന്ന് കരുതുന്നു.
ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ അജ്മല്‍ അമീന്, കല്‍പ്പറ്റ ഡിഎഫ്ഒ അനൂപ്, പുരുഷോത്തമന്, ജോണ്സന് എന്നിവരടങ്ങുന്ന ഫോറസ്റ്റ് ഉദ്യാഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഡോ. ജിജിമോന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: