പാലക്കാട്: ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം പൂര്‍ണ്ണമാണ്. വൈകുന്നേരം ആറ് മണി വരെയാണ് സമരം. കുടിശ്ശികയായ വേരിയബിള്‍ ഡി.എ. നല്‍കാത്ത ബസ്സുടമകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.
ഐ.ടി.യു., ഐ.എന്‍.ടി.യു.സി., ബി.എം.എസ്. തൊഴിലാളികള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എ. രാധാകുമാരിയുടെ സാന്നിധ്യത്തില്‍ തൊഴിലാളികളും ബസ്സുടമകളും ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാനാകില്ലെന്നു ബസ് ഉടമകള്‍ നിലപാടെടുത്തതാണു ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.
എന്നാല്‍, ഇന്ന് നടത്താനിരുന്ന ഓട്ടോറിക്ഷാസമരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചതായി ജില്ലാ ഓട്ടോറിക്ഷ കോഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: