ചവറ: വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 92-ാമത് സമാധിവാര്‍ഷികം, ത്രിപുരസുന്ദരീദേവീപ്രതിഷ്ഠയുടെ 20-ാം വാര്‍ഷികം, കുമ്പളത്തുശങ്കുപിള്ളയുടെ 47-ാമത് ചരമവാര്‍ഷികം തുടങ്ങിയ പരിപാടികളോടെ പന്മന ആശ്രമതീര്ഥാടനം മെയ് അഞ്ചു മുതല്‍ എട്ടുവരെ നടക്കുമെന്ന് ആശ്രമമഠാധിപതി സ്വാമി പ്രണവാനന്ദതീര്ഥ പാദര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചിന് കുമ്പളത്തുശങ്കുപിള്ളയുടെ അനുസ്മരണസമ്മേളനം രാവിലെ 10.30ന് തൊഴില്‍ മന്ത്രി ഷിബുബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. എന്‍. കെ.പ്രേമചന്ദ്രന് എംപി അദ്ധ്യക്ഷത വഹിക്കും.
ജസ്റ്റിസ് കെ.നാരായണകുറുപ്പ്, ജിജി തോംസണ്‍, പ്രയാര്‍ ഗോപാലകൃഷ്ണന്, എന്‍.വിജയന്‍പിള്ള, എം.സുനില്‍, കെ.പ്രകാശ്ബാബു തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് വനിതാസമ്മേളനം പഞ്ചായത്ത് ഡയറക്ടര്‍ സി.എ.ലത ഉദ്ഘാടനം ചെയ്യും. സാധ്വി ഉമാദേവി അദ്ധ്യക്ഷത വഹിക്കും. ആര്.സുബ്ബലക്ഷ്മി, ഡോ.നിഷ, അഡ്വ.ആര്.ഗീത തുടങ്ങിയവര്‍ സംസാരിക്കും. ആറിന് രാവിലെ 9.30 മുതല്‍ സൗജന്യ കാന്‍സര്‍ പരിശോധനയും ബോധവല്‍ക്കരണ ക്യാമ്പും നടക്കും. ശ്രീലേഖ ഉദ്ഘാടനം ചെയ്യും. മെയ് ഏഴിന് രാവിലെ 10.30ന് മഹാസമാധിസമ്മേളനം സ്വാമി ഗുരുരത്നജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എം.ജി.ശശിഭൂഷണ്‍, ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍, ദിനേശ്പണിക്കര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: