താന്‍ ബ്രിട്ടന്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ല: വിജയ് മല്യ

Friday 29 April 2016 3:16 pm IST

ലണ്ടന്‍: താന്‍ ബ്രിട്ടന്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാങ്കുകള്‍ വിട്ടുവീഴ്ചയ്ക്കു തയറാകണമെന്നും മദ്യ വ്യവസായി വിജയ് മല്യ. ഫിനാന്‍ഷല്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് മല്യ ഈ കാര്യം വ്യക്തമാക്കിയത്. ഭാരതത്തില്‍ നിന്ന് താന്‍ നാടുകടത്തപ്പെടുകയായിരുന്നെന്ന് മല്യ വ്യക്തമാക്കി. തന്നെ അറസ്റ്റ് ചെയ്തതു കൊണ്ടോ പാസ്‌പോര്‍ട്ട് റദ്ദാക്കിയതു കൊണ്ടോ പണം തിരികെ ലഭിക്കില്ലെന്നും മല്യ കൂട്ടിച്ചേര്‍ത്തു. വായ്പ തിരിച്ചടയ്ക്കാതെ ഭാരതത്തിലെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് രാജ്യവിട്ട വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. മാര്‍ച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലേക്കു കടന്നത്. മൂന്നു തവണ കോടതിയില്‍ ഹാജാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതിന് തയാറാകാത്തതിനെ തുടര്‍ന്ന് മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രം റദ്ദാക്കിയിരുന്നു. കൂടാതെ, ഭാരതത്തില്‍ മല്യക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റും നിലവിലുണ്ട്. മല്യയെ ഭാരതത്തില്‍ നിന്ന് തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഭാരതം ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.