സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

Friday 29 April 2016 3:25 pm IST

സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ബിജെപി നേതൃത്വത്തില്‍
കല്ലാച്ചിയില്‍ നടന്ന പ്രതിഷേധ റാലി

നാദാപുരം: സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ജന മനസാക്ഷി ഉണര്‍ത്താന്‍ നാദാപുരത്തിന്റെ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന മുദ്രാവാക്യവുമായി ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ വടകരയില്‍ ക്യാമ്പ് ചെയ്താണ് ഇപ്പോള്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇപ്പോള്‍ നാദാപുരം മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനും ഉള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായാണ് ബോംബുകള്‍ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ നാദാപുരം മേഖലയില്‍ നടന്ന 540 ഓളം ബോംബ് സ്‌ഫോടനക്കേസുകളും അക്രമക്കേസുകളും സിപിഎമ്മും ലീഗും ഒത്തു ചേര്‍ന്ന് പിന്‍ വലിച്ചത് നാദാപുരത്തെ ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. നാദാപുരത്ത് നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ അംഗവൈകല്യവും ജീവഹാനിയും സംഭവിച്ചിട്ടും സിപിഎം ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാത്തത് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലക്ക് കൊടുക്കാന്‍ തീരുമാനിച്ചതിന്റെ വ്യക്തമായ തെളിവാണെന്ന് യോഗം കുറ്റപ്പെടുത്തി. തെരഞ്ഞടുപ്പ് പരാജയ ഭീതി പൂണ്ട സിപിഎം വടകര, നാദാപുരം മേഖലകളില്‍ ആക്രമണത്തിന് കോപ്പു കൂട്ടുകയാണ് .കല്ലാച്ചിയില്‍ കഴിഞ്ഞദിവസം പി. ജയരാജന്‍ പൊതുയോഗത്തില്‍ നല്‍കിയ ആഹ്വാന പ്രകാരമാണ് ബോംബ് നിര്‍മ്മാണം സിപിഎം തുടങ്ങിയതെന്നും യോഗം ഉദ്ഘാടനം ചെയ്ത ബിഡിജെഎസ് സംസഥാന സമതി അംഗം ബാബു പൂതംപാറ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പരാജ ഭീതി പൂണ്ട സിപിഎം നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കുഴപ്പങ്ങള്‍ ഉണ്ടാക്കി പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടണമെന്നും യോഗം കുറ്റപ്പെടുത്തി. ചടങ്ങില്‍ പി. മധു പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.ടി. പ്രഭാകരന്‍ മാസ്റ്റര്‍, പി. ഗംഗാധരന്‍ മാസ്റ്റര്‍ പി. മധു പ്രസാദ് ,എന്‍.പി. പത്മ കുമാര്‍, എ.പി. കണാരന്‍ എം.പി. രാജന്‍, സി.ടി.കെ. ബാബു, സി. ബാബു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.