കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യവും വോട്ടിംഗ് രീതികളും വിവരിക്കുന്ന വോട്ട് സന്ദേശ യാത്ര ഇന്ന് മുതല്‍ അഞ്ചു ജില്ലകളില്‍ പര്യടനം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ എക്സിബിഷന് ബസ്സിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിന്റെ ബ്രാന്റ് അംബാസഡറായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ സന്ദേശം, വോട്ട് ചെയ്തത് ആര്‍ക്കെന്ന് ഉറപ്പാക്കാന്‍ പുതുതായി ഏര്‍പ്പെടുത്തിയ വി.വി.പി.എ.ടി വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തന രീതി, ആര്‍ക്കും വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് നോട്ടയ്ക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനം തുടങ്ങിയവയെക്കുറിച്ചുള്ള സചിത്ര വിവരങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
പ്രദര്‍ശനം ഇന്നും നാളെയും വയനാട് ജില്ലയില്‍ പര്യടനം നടത്തും. മെയ് 1, 2, 3, 4 തീയതികളില്‍ കണ്ണൂര്‍ ജില്ല, മെയ് 5, 6 തീയതികളില്‍ കാസര്‍ക്കോട് ജില്ല, മെയ് 7, 8, 9, 10, 11 തീയതികളില്‍ മലപ്പുറം ജില്ല, മെയ് 12, 13, 14 തീയതികളില്‍ കോഴിക്കോട് ജില്ല എന്നിങ്ങനെയാണ് ബസ്സിന്റെ പര്യടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: