മുക്കം: ദേശിയ ജനാധിപത്യ സഖ്യം തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാല്‍ തിരുവമ്പാടി ടൗണിലും തിരുവമ്പാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പര്യടനം നടത്തി. തിരുവമ്പാടി ടൗണിനു പുറമെ ചവലപ്പാറ, പുന്നക്കല്‍, താഴെ തിരുവമ്പാടി, പൊന്നാങ്കയം എന്നിവിടങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പരമേശ്വര പണിക്കര്‍ ,പഞ്ചായത്ത് സെക്രട്ടറി ബിനു അടുക്കാട്ടില്‍, എന്‍ഡിഎ പഞ്ചായത്ത് ചെയര്മാന് ഭാസി ചിറ്റാനിപ്പാറ, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് മധു മൈക്കാവ്, പി.എ.ശ്രീധരന്, ശശീന്ദ്രന് , സജീവ് ,സുകുമാരന്‍, പ്രജീഷ് എന്നിവര്‍ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: