വിജിലന്‍സ് വിവരാവകാശ പരിധിയില്‍ തന്നെ

Friday 29 April 2016 3:59 pm IST

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് പ്രഥമ ദൃഷ്ട്യ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ കുര്യന്‍ തോമസ്, പിഎന്‍ രവീന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്തത്. വിജലൻസിനെ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ജനങ്ങൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും കോടതി വിമർശിച്ചു. രഹസ്യ വിവരങ്ങളടങ്ങിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് നല്‍കിയ പൊതുതല്‍പര്യ ഹര്‍ജിയിലാണ് കോടതി അനുകൂലമായി പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.