പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏപ്രില്‍ മാസത്തെ മന് കി ബാത്ത് പരിപാടി നഷ്ടപ്പെട്ടെങ്കില്‍, അതില്‍ വിഷമിക്കേണ്ട. പരിപാടിയുടെ ഹൈലൈറ്റുകള്‍ ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നിങ്ങളെ ഇ-മെയില്‍ വഴി ബന്ധപ്പെടും. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളും പരിശ്രമങ്ങളും ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മന് കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന പ്രസക്ത ഭാഗങ്ങളോടെ ആരംഭിക്കുന്ന മെയില്‍ സന്ദേശം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സൈറ്റുകളുടെ ലിങ്കുകളോടെയാണ് അവസാനിക്കുന്നത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ My Gov അടക്കമുള്ള പോര്‍ട്ടലുകളും ഔദ്യോഗിക വെബ് സൈറ്റുകളും സന്ദര്‍ശിക്കാന്‍ സാധിക്കും. നിങ്ങളുടെ കാഴ്ച്ചപാടുകളും ആഭിപ്രായങ്ങളും ഈ സൈറ്റുകളിലൂടെ പങ്കുവയ്ക്കാനും ഇതിലൂടെ അവസരമൊരുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: