മാമ്പഴക്കാലം മെയ് ഒന്ന് മുതല്‍

Friday 29 April 2016 5:59 pm IST

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന കുട്ടികളുടെ അവധിക്കാല കൂട്ടായ്മയായ മാമ്പഴക്കാലം മെയ് ഒന്ന് മുതല്‍ നാല് വരെ കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കും. നാല് ദിവസങ്ങളിലായി വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ക്ലാസുകളും വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, സെക്രട്ടറി എം.പ്രദീപ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മെയ് ഒന്നിന് കാലത്ത് പത്തിന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. സംവിധായകനും വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറിയുമായ ബാലു കിരിയത്ത് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് കോലത്തുനാട്ടിലൂടെ, നല്ല ഭൂമി നല്ല നാട്, പാട്ടും പറച്ചിലും എന്നീ കക്ലാസുകളുടെ കുട്ടികളുടെ നാടകം കിട്ട പുരാണവും ഉണ്ടാകും. മെയ് രണ്ടിന് കാലത്ത് യോഗ, കാര്‍ട്ടൂണ്‍ രചന, എന്റെ മലയാളം, നാട്ടുപൈതൃകം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍, കലാപരിപാടി നാട്ടുതുടി എന്നിവയുമുണ്ടാകും. മൂന്നിന് വ്യക്തിത്വവികസനത്തെ കുറിച്ചും കളിയരങ്ങ്, കുട്ടികളുടെ മനശാസ്ത്രം എന്നിവയെ കുറിച്ചും ക്ലാസുകളുണ്ടാകും. തുടര്‍ന്ന് ക്യാമ്പംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. നാലിന് യോഗ, ചിത്രശാല എന്നിവയ്ക്ക ശേഷം വൈകീട്ട് അഞ്ചിന് സമാപനസമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.