കോളനിയില്‍ ദാഹജലവുമായി ബിജെപി പ്രവര്‍ത്തകര്‍ ‘

Friday 29 April 2016 6:20 pm IST

പയ്യന്നൂര്‍: ആലക്കാട് ഹരിജന്‍ കോളനിയിലെ ഇരുപതോളം വീടുകളിലെ നൂറുകണക്കിന് താമസക്കാര്‍ക്ക് ദാഹജലമെത്തിച്ച് കോറോം ആലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍ മാതൃകയാവുന്നു. പഞ്ചായത്ത് അധികൃതര്‍ വിതരണം ചെയ്യുന്ന വെള്ളം ആഴ്ചയില്‍ രണ്ടുതവണ മാത്രം ലഭിക്കുമ്പോള്‍ ബിജെപി വര്‍ത്തകരായ ദാമോദരന്‍ പി.കെ.ഗോപി, രതീഷ്, ജോഷി തുടങ്ങിയവര്‍ ആര്‍എസ്എസ് താലൂക് സഹ ശാരീരിക പ്രമുഖ് കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ പുതിയ കിണര്‍ കുഴിച്ച് മോട്ടോര്‍ വെച്ച് വെള്ളം ആവശ്യക്കാര്‍ക്ക് പമ്പ് ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്. മണ്ഡലത്തില്‍ നടക്കുന്ന സേവാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്ന ഈ സദ് പ്രവര്‍ത്തിക്ക് ചിലവായ 16000ത്തിലധികം രൂപ ഇവര്‍ തന്നെ സ്വരൂപിച്ചു.’ കടുത്ത വേനല്‍ചൂടില്‍ ഒരിറ്റ് ദാഹജലത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന കോളനിവാസികള്‍ക്ക് മാനുഷിക മൂല്യങ്ങളുടെ വറ്റാത്ത നീരുറവയൊരുക്കി സമുഹത്തിന് മാതൃകയാവുകയാണ് കോറോത്തെ ബിജെപി പ്രവര്‍ത്തകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.