റബ്ബര്‍ ബോര്‍ഡ് കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കരുത്: ബിജെപി

Friday 29 April 2016 7:18 pm IST

ആലക്കോട്: റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി കര്‍ഷകരെ കേന്ദ്ര ഗവണ്‍മെന്റിന് എതിരായി തിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നതിനെതിരെ ബിജെപി ആലക്കോട്ട് പഞ്ചായത്ത് കമ്മറ്റി ശക്തമായി പ്രതിഷേധം അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതം കുറച്ചതിനാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ആണ് സേവന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നത് എന്നാണ് റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥന്മാര്‍ പറയുന്നത്. എന്നാല്‍ സേവന കേന്ദ്രങ്ങള്‍ നിര്‍ത്താതെ മറ്റ് ധൂര്‍ത്തുകള്‍ നിര്‍ത്തുകയാണ് വേണ്ടതെന്ന് ബിജെപി ആവശ്യപ്പെട്ടു. യുപിഎയുടെ കാലത്തുള്ളവരാണ് ഇപ്പോഴും റബ്ബര്‍ ബോര്‍ഡ് ഓഫീസുകള്‍ ഭരിക്കുന്നത്. ഇത് നിര്‍ത്തലാക്കി കര്‍ഷകര്‍ക്ക് വേണ്ടി ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.