കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്ര മഹോത്സവം 15ന് കൊടിയേറും. രാവിലെ 9.30ന് പൊങ്കാല സമര്‍പ്പണം, വൈകുന്നേരം 7.15നും 7.45നും ഇടയില്‍ കൊടിയേറ്റം, രാത്രി 8ന് സാംസ്കാരിക സമ്മേളനം, 9ന് നൃത്ത നൃത്യങ്ങള്‍, 16 മുതല്‍ എല്ലാ ദിവസവും രാവിലെ 4ന് കേളി, 5ന് നടതുറക്കല്‍, ഗണപതി ഹോമം, ഉഷപൂജ, ശ്രീഭൂത ബലി, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, ശീവേലി, വൈകുന്നേരം കാഴ്ച ശീവേലി, ആനപ്പുറത്ത് എഴുന്നള്ളത്ത്, ദീപാരാധന, 5 മണി മുതല്‍ കേളി, തായമ്പക, അത്താഴപൂജ, ശീവേലി, ശ്രീഭൂതബലി ഉത്സവം എന്നിവ നടക്കും. 16ന് ഉച്ചക്ക് 12നും 12.30നും ഇടയില്‍ ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠാ കര്‍മ്മം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും. രാത്രി 8ന് സംഗീത കച്ചേരി, 17ന് വൈകുന്നേരം 6.30ന് കുച്ചുപ്പുടി, 7ന് നൃത്ത അരങ്ങേറ്റം, 7.30ന് നൃത്തനൃത്ത്യങ്ങള്‍, 19ന് വൈകുന്നേരം 6.30ന് നൃത്തനൃത്ത്യങ്ങള്‍, 7 മണിക്ക് പള്ളിവേട്ട, 20ന് ആറാട്ട് മഹോത്സവം, രാവിലെ 9 മുതല്‍ സംഗീതാരാധന, ഉച്ചക്ക് 12ന് ആറാട്ട് സദ്യ, വൈകുന്നേരം 6.30ന് സംഗീത കച്ചേരി, 7ന് ആറാട്ടെഴുന്നള്ളിപ്പ്, 9ന് ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: