ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്‌സവം 3, 4 തീയതികളില്‍

Friday 29 April 2016 8:13 pm IST

കൊച്ചി: ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്‌സവം മെയ് 3, 4 തീയതികളില്‍ നടക്കും. മാതാ അമൃതാനന്ദമയീദേവിയുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. മെയ് രണ്ടിന് വൈകുന്നേരം കൊച്ചിയിലെത്തുന്ന അമ്മ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനമേകും. രണ്ട് ദിവസങ്ങളിലും രാവിലെ 11ന് അമ്മയുടെ അനുഗ്രഹപ്രഭാഷണവും ഭക്തിഗാനസുധയും ധ്യാനവും ഉണ്ടാകും. മെയ് 3ന് രാവിലെ 7ന് രാഹുദോഷനിവാരണപൂജയും നാലിന് രാവിലെ ശനിദോഷ നിവാരണ പൂജയും നടക്കും. ദിവസവും രാവിലെ 6 മുതല്‍ വൈകിട്ട് 7വരെ ധ്യാനത്തോടുകൂടിയ ലളിതാസഹസ്രനാമ കോടിയര്‍ച്ചന നടക്കും.മെയ് മൂന്നിന് രാവിലെ 11ന് അമ്മയുടെ സാന്നിധ്യത്തില്‍ മഠത്തിന്റെ സാമൂഹ്യക്ഷേമ പദ്ധതികളായ വിദ്യാമൃതം, അമൃതനിധി എന്നിവയുടെ സഹായവിതരണം നടക്കും. മെയ് നാലിന് 11.30 ന് ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷികമഹോത്‌സവത്തോടനുബന്ധിച്ചുള്ള സുവനീര്‍ 'അമൃതവര്‍ഷിണി 2016' പ്രകാശനം നിര്‍വഹിക്കും. ഭക്തജനങ്ങള്‍ക്ക് മഹാഗണപതിഹോമം, നവഗ്രഹഹോമം, മൃത്യുഞ്ജയഹോമം, തിലഹോമം, സുദര്‍ശനഹോമം എന്നിവ നടത്താന്‍ സൗകര്യമുണ്ട്. ക്ഷേത്രത്തില്‍ ഉദയാസ്തമനപൂജ നടത്തേണ്ടവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും താമസസൗകര്യവും അന്നദാനവും ഉണ്ടായിരിക്കും. ബ്രഹ്മചാരി അനഘാമൃതചൈതന്യ, ഡോ. യു. കൃഷ്ണകുമാര്‍, പ്രകാശ്ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2800682, 2102828, 9188237999.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.