വാഗ അതിര്‍ത്തിയില്‍ ഏറ്റവും ഉയരമുള്ള ദേശീയ പതാക ബി.എസ്.എഫ് ഉയര്‍ത്തുന്നു

Friday 29 April 2016 8:30 pm IST

ന്യൂദല്‍ഹി: ഭാരതവും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി കവാടമായ വാഗാ അതിര്‍ത്തിയില്‍ 350 അടിയുള്ള കൂറ്റന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ ഭാരതം ഒരുങ്ങുന്നു. 2017 ജനുവരിയില്‍ പതാക ഉയര്‍ത്താനാണ് ബിഎസ്എഫ് പദ്ധതി. പാക്കിസ്ഥാനിലെ ലാഹോറില്‍നിന്നും നോക്കിയാല്‍ പതാക കാണാന്‍ കഴിയുമെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു. പുതുതായി സ്ഥാപിക്കുന്ന പതാക രാജ്യത്തിന്റെ അഭിമാന സ്തംഭമായി മാറുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥനായ അശോക് കുമാര്‍ പറഞ്ഞു. വാഗ അതിര്‍ത്തിയിലേക്കു അമൃത്സറില്‍നിന്നും ലാഹോറില്‍നിന്നും 18 കിലോമീറ്ററാണുള്ളത്. പതാകതാഴ്ത്തല്‍ ചടങ്ങുവീക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഗാലറിയുടെ വലിപ്പം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. നിലവില്‍ ഏറ്റവും വലിയ ദേശീയ പതാകയുള്ളത് ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ്. ഇവിടെ 293 അടി വലിപ്പമുള്ള പതാകയാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.