എന്‍ഡിഎ കണ്‍വെന്‍ഷന്‍

Friday 29 April 2016 8:37 pm IST

മുപ്പൈനാട് : മുപ്പൈനാട് പ ഞ്ചായത്ത് എന്‍ഡിഎ കണ്‍ വെന്‍ഷന്‍ ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട് ശിവദാസന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെ യ്തു. കേന്ദ്രംപ്രഖ്യാപിച്ച പ ദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ എന്‍ഡിഎ സഖ്യം കേരളത്തില്‍ അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ഉറക്കെ സംസാരിക്കുന്ന വിഎസ് ബംഗാളില്‍ യുഡിഎഫും എല്‍ഡിഫും ഒന്നിച്ച് മത്സരിക്കുന്നതിനെകുറിച്ച് മൗനം പാലിക്കുകയാണ്. ഇത് വിഎസിന് ചേര്‍ന്നതല്ല. ഇന്ന് ദേശീയജനാധിപത്യ സഖ്യം കേരളത്തില്‍ നിര്‍ണ്ണായക ശക്തിയായിരിക്കുകയാണ്. ഈമുന്നേറ്റം രണ്ട് മുന്നണികള്‍ക്കും ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി.പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി നാരായണന്‍, മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്‍, സെക്രട്ടറി രജിത്കുമാര്‍ പാലാട് രവി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.