വുഹാന്‍: ഇന്ത്യയുടെ സൈന നേവാള്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. ക്വാര്‍ട്ടറില്‍ മുന്‍ ലോക ചാമ്പ്യന്‍ ചൈനയുടെ ഷിസിയാന്‍ വാങ്ങിനെ കീഴടക്കി സൈന, സ്കോര്‍: 21-16, 21-19. അമ്പത്തിയാറ് മിനിറ്റില്‍ മത്സരം അവസാനിച്ചു.
കടുത്ത പോരാട്ടത്തിനൊടുവിലാണ് സൈന ജയം കണ്ടത്. ഒപ്പത്തിനൊപ്പം പൊരുതി ഷിസിയാന്‍. ചൈനീസ് താരത്തിനെതിരെയുള്ള 14 കളികളില്‍ ഏഴാം ജയമാണ് സൈന സ്വന്തമാക്കിയത്. ജപ്പാന്റെ നൊസോമി ഒഖുഹര-ചൈനയുടെ യിഹാന് വാങ് മത്സരവിജയി സെമിയില്‍ സൈനയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: