കോട്ടയം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ യുഡിഎഫില്‍ ആഭ്യന്തരകലാപം ഉടലെടുക്കുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. കോട്ടയം പ്രസ്സ്ക്ലബ്ബിന്റെ നിലപാട്-2016 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രമല്ലെന്ന കെ.എം. മാണിയുടെ പ്രസ്താവന പരാജയം മുന്നില്‍ കണ്ടുള്ളതാണ്.
വാക്കും പ്രവൃത്തിയും ഒത്തുചേരാത്ത പ്രസ്ഥാനമാണ് യുഡിഎഫ്.
ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെ തടയാനാണ് കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നത്. വരുംകാലങ്ങളില്‍ കേരളത്തിലും പുതിയ സാഹചര്യങ്ങള്‍ ഉടലെടുത്താല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കുന്ന കാര്യം പരഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: