മാവേലിക്കര നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എം. വേലായുധന്
മാവേലിക്കര ബിഡിഒ നിഫി എസ്. ഹക്ക് മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നു
ആലപ്പുഴ: എന്‍ഡിഎ കുട്ടനാട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവും, എന്‍ഡിഎ മാവേലിക്കര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.എം. വേലായുധനും ഇന്നലെ പത്രിക സമര്‍പ്പിച്ചു.
കുട്ടനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസു
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. പുഷ്പകുമാരി മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നു
സുഭാഷ് വാസു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. പുഷ്പകുമാരിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന കമ്മറ്റിയംഗം കെ.എസ്. രാജന്, ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്, മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ബി. സുരേഷ് ബാബു, ദയകുമാര്‍, എം.ടി. പുരുഷോത്തമന്, ബൈജു, സന്തോഷ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പി.എം. വേലായുധന് പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്നലെ 11.30ന് പുതിയകാവ് ദേവീക്ഷേത്രത്തിനു മുന്പില് നിന്നും പ്രകടനമായി എത്തി 11.40ന് ഉപ വരണാധികാരി മാവേലിക്കര ബിഡിഒ നിഫി എസ്. ഹക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്, ട്രഷറര്‍ കെ.ജി. കര്‍ത്ത, ദേശീയ സമിതിയംഗം അഡ്വ. ടി.ഒ. നൗഷാദ്, മണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് സത്യപാല്‍, ജില്ലാ കമ്മറ്റിയംഗം സജി, ബാബു വേലായുധന്, വിനയ ചന്ദ്രന്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍രാജ്, ജില്ലാ സെക്രട്ടറി വാത്തികുളം പത്മകുമാര്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റി പ്രസിഡന്റ് സഞ്ജീവ് ഗോപാലകൃഷ്ണന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഷമ.വി.നായര്‍, ശോഭാ രവീന്ദ്രന്, നിര്‍മ്മല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല (ഹരിപ്പാട്), ജനതാദള്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരീസ്(അമ്പലപ്പുഴ) എന്നിവരാണ് ഇന്നലെ പത്രിക കൊടുത്ത മറ്റു പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: