കൊച്ചി: നഴ്സുമാര്‍ സമരം തുടരുന്ന ലേക് ഷോര്‍ ആശുപത്രിക്ക് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിയില്‍ നേഴ്സുമാരുടെ സംഘടനയ്ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സംരക്ഷണം ഉറപ്പാക്കാനും ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അദ്ധ്യക്ഷയായ ബെഞ്ച് നിര്‍ദ്ദേശിച്ചു. സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ നല്കിയ കത്തിന്റെ പകര്‍പ്പും മാനേജ്മന്റ് കോടതിയില്‍ ഹാജരാക്കി.
അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചു. ശമ്പള, വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് നഴ്സുമാര്‍ സമരം തുടങ്ങിയത്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആശുപത്രിയിലെ ഹെഡ്നഴ്സുമാരും ഇന്ന് സമരത്തില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: