ബത്തേരിയില്‍ വിജയം സുനിശ്ചിതം: ജാനു

Friday 29 April 2016 10:49 pm IST

ബത്തേരി:ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തന്റെ വിജയം സുനിശ്ചിതമാണെന്ന് സി.കെ.ജാനു ജന്മഭൂമിക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തില്‍ മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയായിരുന്നു. കിടപ്പാടത്തിനും അന്നത്തിനും വെള്ളത്തിനും വേണ്ടി വനവാസികള്‍ നരകിക്കുന്നു. ഇടത്-വലതു മുന്നണികളുടെ കാപട്യം തിരിച്ചറിഞ്ഞ ജനം തന്നെ വിജയിപ്പിക്കും. ബത്തേരി മണ്ഡലത്തിലെ പരമ്പരാഗത എല്‍ഡിഎഫ് -യുഡിഎഫ് വനവാസി മേഖലകളില്‍ വന്‍ വരവേല്‍പ്പാണ് തനിക്ക് ലഭിക്കുന്നത്. കാലങ്ങളായി രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥയുടെ നീളംകൂട്ടുന്നതിനുവേണ്ടി അണിനിരന്ന ഗോത്രവിഭാഗങ്ങള്‍ ഇന്ന് ഗോത്രമഹാസഭക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. ജെആര്‍എസ് രൂപീകരണത്തിനുള്ള ആത്മീയ ശക്തിയും ഇവരായിരുന്നു. മണ്ഡലത്തിലെ ആയിരക്കണക്കിന് വനവാസി വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്. വനവാസികളെ ഇനി വഞ്ചിക്കാന്‍ ഇടത്-വലത് മുന്നണികള്‍ക്കാവില്ല. അവരുടെ കാപട്യം വനവാസികള്‍ തിരിച്ചറിഞ്ഞതായും സി.കെ. ജാനു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.