തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണനിയന്ത്രണത്തിലുള്ള വൈക്കം ക്ഷേത്ര കലാപീഠത്തില്‍ 2016 വര്‍ഷത്തേക്കുള്ള വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. പഞ്ചവാദ്യം, തകില്, നാഗസ്വരം എന്നീ ക്ഷേത്ര വാദ്യങ്ങളില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളാണുള്ളത്. അപേക്ഷകന് അഡ്മിഷന് സമയത്ത് 15നും 20നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം.
പത്താം ക്ലാസ് പാസായിട്ടുള്ള ഹൈന്ദവരായ ആണ്‍കുട്ടികള്‍ മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. ഭക്ഷണവും താമസസൗകര്യവും ദേവസ്വംബോര്‍ഡ് നല്‍കും. അപേക്ഷാഫോറം 50രൂപയ്ക്ക് വൈക്കം ക്ഷേത്ര കലാപീഠത്തില്‍ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍കൂടി അടക്കം ചെയ്യേണ്ടതാണ്. അപേക്ഷകള്‍ മേയ് 20ന് വൈകിട്ട് 4ന് മുമ്പായി വൈക്കം ക്ഷേത്ര കലാപീഠത്തില്‍ എത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: