കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. 2016 ജൂലൈയില്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചിട്ടും നടപ്പാക്കിയിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ദ്ധനവ് നടപ്പാക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കീഴ്ക്കോടതി ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളം ലഭ്യമായിട്ടുണ്ടെന്നും ഹൈക്കോടതി ജീവനക്കാര്‍ക്ക് മാത്രം ശമ്പളവര്‍ദ്ധനവ് നടപ്പായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: