കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ഒന്നാംഘട്ട പരിശീലന ക്ലാസില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്നവര്‍ക്ക് മെയ് 3 ന് രാവിലെ കലക്ടറേറ്റില്‍ പരിശീലനം നല്‍കും. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശമുണ്ടായത്. ക്ലാസില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിക്കും കലക്ടര്‍ നിര്‍ദ്ദേശം നല്കി.
സ്വീപ്, എംസിഎംസി, എംസിസി, പൊലീസ് തുടങ്ങി വിവിധ ഇലക്ഷന് ടീമുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു. എഡിഎം എച്ച്.ദിനേശന്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി സജീവ്, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: