വാരം: എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വാരം, മതുക്കോത്ത്, കൊമ്പ്ര പീടിക എന്നിവിടങ്ങളില്‍ കുടുംബസംഗമം നടത്തി. വാരത്ത് എം.കെ.ശശീന്ദ്രന് മാസ്റ്ററുടെ വീട്ടില്‍ നടന്ന കുടുംബയോഗം വിദ്യാനികേതന്‍ സംസ്ഥാന സമിതിയംഗം എം.പി.ബാലന് മാസ്റ്റര്‍, ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി കെ.ജി.ബാബു, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി കണ്ണൂര്‍ മണ്ഡലം സെക്രട്ടറി സി.കെ.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എന്‍.പി.ഷാജു സ്വാഗതം പറഞ്ഞു.
മതുക്കോത്ത് നടന്ന കുടുംബസംഗമം വി.വി.പ്രദീപന് ഉദ്ഘാടനം ചെയ്തു. എന്‍.കെ.സദാനന്ദന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.ജി.ബാബു സംസാരിച്ചു. പി.പി.മോഹനന് സ്വാഗതം പറഞ്ഞു.
കൊമ്പ്ര പീടികയില്‍ നടന്ന കുടുംബസംഗമം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷാജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.ജി.ബാബു സംസാരിച്ചു. എം..ഷാജു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: