കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തുന്ന വെബ്കാസ്റ്റിങ് സംബന്ധിച്ച് അക്ഷയ സംരംഭകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ്, ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി.എം.മിഥുന് കൃഷ്ണ, ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എം.കെ.രത്നേഷ്, ജാഫര്‍ സാദിഖ്, ആര് ഹിരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: