അനിവാര്യവിജയത്തിനായി ആവേശത്തോടെ രണ്‍ജിത് ശ്രീനീവാസ്

Saturday 30 April 2016 7:33 pm IST

ആലപ്പുഴ: അനിവാര്യ വിജയത്തിന്റെ ആരവമുയര്‍ത്തിയ വോട്ടര്‍മാരുടെ സ്‌നേഹ പ്രകടനത്തിനു മുന്നില്‍ ആവേശത്തോടെ വോട്ടഭ്യര്‍ത്ഥിച്ച് ആലപ്പുഴ നിയോജകമണ്ഡ ലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രണ്‍ജിത് ശ്രീനിവാസ്. കേന്ദ്ര ഭരണത്തിന്റെ അലയൊലികള്‍ സംസ്ഥാനത്ത് എത്തണമെങ്കിലും അത് ആലപ്പുഴ മണ്ഡലത്തില്‍ പ്രവര്‍ത്തികമാക്കണമെങ്കിലും എന്‍ഡിഎയ്ക്ക് വിജയം ഉണ്ടാകണമെന്നുള്ള വോട്ടര്‍മാരുടെ നിശ്ചയദാര്‍ഢ്യമാണ് രണ്‍ജിത്തിന് തെരഞ്ഞെടുപ്പുദിനം അടുക്കുന്തോറും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ ഏഴുമണിക്ക് മണ്ണഞ്ചേരി ഭാഗത്തും 11 മണിയോടെ ആര്യാട് ഭാഗത്തുമായിരുന്നു രണ്‍ജിത്തിന്റെ പര്യടനം. ഇതിനിടയില്‍ പാതിരപ്പള്ളി ഭാഗത്ത് പത്താംക്ലാസില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനും സമയം കണ്ടെത്തി. ഇതിനു ശേഷം ചെത്തിപ്പള്ളിയില്‍ എത്തി ആദ്യ കുര്‍ബാനയില്‍ പങ്കെടുത്തു. പുത്തന്‍പുരയ്ക്കല്‍ ജോസഫ് ഫ്രാന്‍സിസിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ആദ്യകുര്‍ബാനയില്‍ പങ്കെടുത്തത്. തുടര്‍ന്ന് രണ്ട് ഗൃഹപ്രവേശന ചടങ്ങുകളിലും രണ്‍ജിത് പങ്കെടുത്തു. മണ്ഡലത്തിലെ ഓരോ വീടുകളില്‍ നിന്നും നിരവധി ആളുകളാണ് ദിവസേന ഓരോ ചടങ്ങുകള്‍ക്ക് എത്തണമെന്നാവശ്യപ്പെടുന്നത്. ജനങ്ങലുടെ ഈ സ്‌നേഹം കാണുമ്പോള്‍ വിജയത്തിലേക്കുള്ള അകലം കുറയുന്നതായാണ് തോന്നുന്നതെന്ന് സ്ഥാനാര്‍ത്ഥി പറയുന്നു. ഉച്ചയ്ക്ക് മുന്നു മണിയോടെ ഡിസി മില്‍സിലെ തൊഴിലാളികലുടെ ക്ഷേമവിവരങ്ങളറിയാനും വോട്ടഭ്യര്‍ത്ഥിക്കാനുമെത്തി. തുടര്‍ന്ന് അഞ്ചുമണിയോടെ വളവുനാട് കവലയില്‍ നിന്ന് കലവൂര്‍ കവലയിലേക്ക് നടന്ന റോഡ്‌ഷോ നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.